കോട്ടക്കൽ: നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി 'ലാഡർ ടു സക്സസ്' വിദ്യാഭ്യാസ പദ്ധതിയുമായി ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന 55 വിദ്യർത്ഥികൾക്ക് ക്വസ്റ്റൻ ബാങ്ക് പുസ്തകം വിതരണവും വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ളാസും സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൽ പറോളി റംല ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി സി.ഇ.ഒ ടി.മുജീബ് മോട്ടിവേഷൻ ക്ളാസെടുത്തു. ഡിവിഷൻ മുസ്ലിം ലീഗ് ട്രഷറർ ഇബ്നു വില്ലൂർ, ജനറൽ സെക്രട്ടറി കരീം , പ്രസിഡന്റ് മൂസ അടാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |