ആലപ്പുഴ: കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരമാവധി അവസരങ്ങൾ ലഭ്യമാക്കി അവരുടെ ഉയർച്ച ഉറപ്പാക്കുക, സാമൂഹ്യതിന്മകൾക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങളുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഏകചക്ര പദ്ധതിയുടെ പ്രവർത്തനങ്ങൾ അലോചിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേരും. താൽപര്യമുള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |