പ്രകടനം മോശമായാൽ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്
മുംബയ് : കളിക്കളത്തിലെ പ്രകടനം മോശമായാൽ കളിക്കാരുടെ പ്രതിഫലത്തിലും കുറവ് വരുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരുങ്ങുന്നു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയൻ പര്യടനത്തിലും പരാജയപ്പെട്ട പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ചേർന്ന ബി.സി.സി.ഐ അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. താരങ്ങളുടെ കാര്യത്തിൽ മറ്റ് ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ഫാമിലി ടൂർ വേണ്ട
ഒരു പരമ്പര വേളയിൽ മുഴുവൻ കുടുംബത്തോടൊപ്പം താമസിക്കുന്ന താരങ്ങളുടെ രീതി മാറ്റും.
45 ദിവസത്തെ പര്യടനമാണെങ്കിൽ കുടുംബത്തോടൊപ്പം താരങ്ങൾ രണ്ടാഴ്ച മാത്രം ചെലവഴിച്ചാൽ മതിയെന്നാണ് പുതിയ നിലപാട്.
താരങ്ങളെല്ലാം ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നത് നിർബന്ധമാക്കും. അടുത്തിടെ നടന്ന പരമ്പരകൾക്കിടെ ഇന്ത്യൻ ടീമിലെ ചില താരങ്ങൾ പ്രത്യേക വാഹനങ്ങളിൽ യാത്ര ചെയ്തതു വിവാദമായിരുന്നു.
ലക്ഷങ്ങൾ പ്രതിഫലം
ടെസ്റ്റ് കളിക്കാർക്ക് കഴിഞ്ഞ വർഷം ബി.സി.സി.ഐ ഇൻസെന്റീവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. 2022-23 മുതൽ ഒരു സീസണിൽ 50 ശതമാനത്തിലധികം ടെസ്റ്റുകളുടെ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയ കളിക്കാർക്ക് ഒരു ടെസ്റ്റിന് 30 ലക്ഷം രൂപ ലഭിക്കും. 75 ശതമാനം മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഇത് 45 ലക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |