ന്യൂഡൽഹി : പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ നാലാം ദിനമായ ഇന്നലെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് ഉൾപ്പെടെ 30 ലക്ഷം പേർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു. ഇതോടെ, തിങ്കളാഴ്ച ആരംഭിച്ച കുംഭമേളയിൽ എത്തിയവരുടെ എണ്ണം ഏഴു കോടി കടന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മഹാകുംഭമേളയിൽ സ്‌നാനം ചെയ്യണമെന്നും, ഭാരതത്തിൽ ജനിച്ചവർ കുംഭമേള ഒഴിവാക്കരുതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ് അഭ്യർത്ഥിച്ചു. നാഗരിക പ്രതിഭാസമാണിത്. മോക്ഷപ്രാപ്‌തി തേടുന്ന ലോകത്തിലെ ഒരേയൊരു സംസ്‌കാരമാണെന്നും കൂട്ടിച്ചേർത്തു. തീരത്തു നിൽക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ അദ്ദേഹം പങ്ക് വച്ചു. ബുധനാഴ്ചയാണ് സദ്ഗുരു ജഗ്ഗി വാസുദേവ് പ്രയാഗ്‌രാജിലെത്തിയത്. ആത്മീയാചാര്യന്മാരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യാന്തര
സംഘവും
10 രാഷ്ട്രങ്ങളിലെ 21 അംഗ പ്രതിനിധി സംഘവും ഇവിടെയെത്തി. കേന്ദ്രസർക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിജി, ഫിൻലൻഡ്, ഗുയാന, മലേഷ്യ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ്, ടൊബാഗൊ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ എത്തിയത്. ഗായകൻ ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |