മുംബയ്: ഷൂട്ടിംഗിനിടെ സെറ്റിലെ സീലിംഗ് തകർന്നുവീണ് ബോളിവുഡ് നടൻ അർജുൻ കപൂറിന് പരിക്ക്. മുംബയിലെ ഇംപീരിയൽ പാലസിൽ 'മേരെ ഹസ്ബൻഡ് കി ബീവി' എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നടനും നിർമാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകൻ മുദാസ്സർ അസിസ് എന്നിവർക്കും സെറ്റിലുണ്ടായിരുന്ന ചില അണിയറപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സീലിംഗ് തകർന്ന് വീഴുകയായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ അന്തയ സിനി എംപ്ലോയീസ് (എഫ് ഡബ്ല്യു ഐ സി ഇ) അംഗം അശോക് ദുബെ പറഞ്ഞു. സൗണ്ട് സിസ്റ്റത്തിൽ നിന്നുണ്ടായ വെെബ്രേഷനാണ് അപകടത്തിന് കാരമമെന്നാണ് നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |