അബുദാബി: ജമ്മു കാശ്മീരിൽ വികനസത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
കാശ്മീരിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി തുടക്കത്തിൽ തന്നെ നൂറു കശ്മീരികൾക്കു ജോലി നൽകുമെന്ന് അറിയിച്ചു. ഇതേ തുടർന്ന് പ്രധാനമന്ത്രി യുസഫലിയുടെ പേരെടുത്താണ് അഭിനന്ദിച്ചത്. യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൗകര്യമൊരുക്കുമെന്നു എം.എ.യൂസഫലി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |