ക്വലാലംപൂർ: അണ്ടർ 19 ട്വന്റി-20 വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് തുടങ്ങുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ വെസ്റ്റിൻഡീസാണ് ഇന്ത്യയുടെ എതിരാളികളൾ. നിക്കി പ്രസാദ് നയിക്കുന്ന ടീമിൽ മലയാളി താരം ജോഷിതയുമുണ്ട്.
എമ്മയെ വീഴ്‌ത്തി ഇഗ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിലെ ഗ്ലാമർ പോരാട്ടത്തി രണ്ടാം സീഡ് ഇഗ സ്വിിയാറ്റക് മുൻ യു.എസ്ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനെയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴടക്കി നാലം റൗണ്ടിലെത്തി. സ്കോർ 6-1,6-0. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ജാന്നിക് സിന്നർ മാർകോസ് ജിറോണെ നേരിട്ടുള്ള സെറ്രുകളിൽ വീഴ്‌ത്തി നാലാം റൗണ്ടിൽ കടന്നു. സ്കോർ: 6-3,6-4,6-2.
സമനില
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഹൈദരബാദ് എഫ്.സിയും ബംഗ്ളൂരു എഫ്.സിയും 1-1ന് സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |