തിരുവനന്തപുരം:മഹാരാഷ്ട്രക്കാരായ യുവതിയേയും യുവാവിനെയും തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ ശിക്രാപൂർ ദത്ത് വിഹാർ ദത്താത്രെ കോന്തിബ ബമനെ (44), മുക്ത കോന്തിബ ബമനെ (48) എന്നിവരാണ് മരിച്ചത് സഹോദരങ്ങളാണെന്ന് സംശയിക്കുന്നതായി പൊലീസ് . ദത്താത്രെയുടെ മൃതദേഹം ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ചിരുന്നു. കട്ടിലിൽ മരിച്ച നിലയിലായിരുന്നു മുക്ത. കഴുത്തിൽ കയറുകൊണ്ട് ചുറ്റി വരിഞ്ഞിരുന്നു.മുക്തയെ കൊന്ന ശേഷം ദത്താത്രെ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ഇംഗ്ലീഷിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തങ്ങൾ അനാഥരാണെന്നും ജോലിയില്ലെന്നും ബന്ധുക്കളെ അറിയിക്കരുതെന്നും കുറിപ്പിലുണ്ട്.തമ്പാനൂർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ഹോട്ടലിലാണ് 17ന് മുറി എടുത്തത്. ഭാര്യാ ഭർത്താക്കന്മാരെന്നാണ് ഹോട്ടലിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. നൽകിയിരുന്നു. ശനിയാഴ്ച രാത്രി മുറിയിൽ കയറിയ ശേഷം ഇവരെ ജീവനക്കാർ കണ്ടിട്ടില്ല. ഞായറാഴ്ച രാവിലെ ചായയുമായി തട്ടിവിളിച്ചിട്ടും അനക്കമില്ലാത്തതോടെ പൊലീസിൽ അറിയിച്ചു. പൊലീസ് റൂം ചവിട്ടിതുറക്കുകയായിരുന്നു. സി.ഐ വി എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ കണ്ടെത്താൻ ശിക്രാപൂർ പൊലീസിൽ വിവരം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |