തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള, തമിഴ്നാട് തീരങ്ങളിൽ ഇന്നും നാളെയും ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര സമുദ്ര ഗവേഷണ വകുപ്പ്. ഇന്ന് 0.5 മുതൽ 1.0 മീറ്റർ വരെയും നാളെ 0.7 മുതൽ 1.0 മീറ്റർ വരെയുമാണ് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. സംസ്ഥാനത്ത് രണ്ടു ദിവസം കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ നേരിയ മഴ ലഭിക്കും. താപനിലയിലും നേരിയ കുറവുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |