കൊച്ചി: ബോട്ടിംഗ്, മറൈൻ, വാട്ടർസ്‌പോർട്‌സ് വ്യവസായങ്ങളുടെ പ്രദർശനമായ ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ (ഐ.ബി.എം.എസ് ) ഏഴാം പതിപ്പ് കൊച്ചി ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ 22 മുതൽ 24 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്പീഡ് ബോട്ടുകൾ, മറൈൻ എൻജിനുകൾ, നാവിഗേഷൻ സംവിധാനങ്ങൾ, സേവനദാതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ബോട്ടുകൾ, മറൈൻ ഉപകരണങ്ങൾ, ജലവിനോദങ്ങൾ എന്നിവ അണിനിരക്കും. 55ലേറെ സ്ഥാപനങ്ങൾ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ, ബോട്ട് യാർഡുകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ പിന്തുണയും മേളയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |