വാഷിംഗ്ടൺ: 47 -ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.30ന് അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിനുള്ളിൽ ചടങ്ങുകൾ തുടങ്ങി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്റായി ജെ.ഡി. വാൻസും അധികാരമേറ്റു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ് എന്നിവരുൾപ്പെടെ ചടങ്ങിന് സാക്ഷിയായി.
40 വർഷങ്ങൾക്ക് ശേഷം കാപ്പിറ്റോളിനുള്ളിൽ നടന്ന ആദ്യ പ്രസിഡൻഷ്യൽ സത്യപ്രതിജ്ഞയായിരുന്നു ട്രംപിന്റേത്. കടുത്ത ശൈത്യം കാരണമാണ് ചടങ്ങുകൾ ഉള്ളിലേക്ക് മാറ്റിയത്. കാപ്പിറ്റോളിന് മുന്നിലെ വേദിയിലാണ് സാധാരണ സത്യപ്രതിജ്ഞ നടത്താറുള്ളത്. 2017-2021 ആയിരുന്നു ട്രംപിന്റെ ആദ്യ ടേം.
മേക്ക് അമേരിക്ക
ഗ്രേറ്റ് എഗെയ്ൻ
ചടങ്ങുകൾ ലൈവായി കാണാൻ ജനങ്ങൾക്ക് വാഷിംഗ്ടണിലെ ക്യാപിറ്റൽ വൺ അരീനയിൽ സൗകര്യം ഒരുക്കിയിരുന്നു
'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ " മുദ്രാവാക്യത്തോടെ ജനങ്ങൾ ട്രംപിന്റെ രണ്ടാം വരവിനെ ആഘോഷമാക്കി
അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കാഡ് ട്രംപ് സ്വന്തമാക്കി. വാൻസ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റുമായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |