ലണ്ടൻ: രാജ്യാന്തര ഫുട്ബോളിനായുള്ള ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ ഇന്നലെ ആഴ്സനൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് നോട്ടിംഗ് ഹാം ഫോറസ്റ്റിനെ കീഴടക്കി. മാർട്ടിൻ സ്വുബിമെൻഡി ആഴ്സനലിനായി രണ്ട് ഗോളുകൾ നേടി. വിക്ടർ ഗ്യോക്കറസ് ഒരു ഗോളും സ്കോർ ചെയ്തു. പരിക്കേറ്റ ആഴ്സനൽ ക്യപ്ടൻ ഒഡേഗാർഡിന് 18-ാം മിനിട്ടിൽ കളം വീടേണ്ടി വന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ആഴ്സനലിനായി.
.
ഇന്ന് മാഞ്ചസ്‌റ്റർ ഡെർബി
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റയും മാഞ്ചസ്റ്റർ യുണൈറ്റഡും മുഖാമുഖം വരുന്ന സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 9 മുതൽ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിന്റെ തുടക്കം ഇരുടീമിനും മികച്ചതായിരുന്നില്ല.കളിച്ച മൂന്ന ്മത്സരങ്ങളിൽ രണ്ടിലും തോറ്റ സിറ്റി 14-ാം സ്ഥാനത്താണ്. കളിച്ച 3 മത്സരങ്ങളിൽ നിന്ന് ഒന്ന് വിതം ജയവും തോൽവിയും സമനിലയും കൈമുതലായുള്ള യുണൈറ്റഡ് നാല് പോയിന്റുമായി 14-ാമതും.
ഫുട്ബോൾ ലൈവ്
ബേൺലി - ലിവർപൂൾ
(വൈകിട്ട് 6.30 മുതൽ)
മാൻ.സിറ്റി-മാൻ.യുണൈറ്റഡ്
(രാത്രി 9 മുതൽ)
സ്റ്റാർ സ്പോർട്‌സ് 3, സെലക്‌ട് 1,ജിയോ ഹോട്ട്‌സ്റ്റാർ.
ബാഴ്‌സലോണ - വലൻസിയ
(രാത്രി 12.30 മുതൽ,ഫാൻകോഡ് ആപ്പ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |