കോഴിക്കോട് : ജില്ലയിലെ ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ പ്രവൃത്തികൾക്ക് സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ജില്ലയിലെ ക്വാറി - ക്രഷർ ഓണേഴ്സ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരക്ക് വർധന സർക്കാർ പ്രവൃത്തികൾക്ക് ബാധകമാക്കരുത് എന്ന് കലക്ടർ നിർദ്ദേശിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ചർച്ചയിൽ എ.ഡി.എം സി മുഹമ്മദ് റഫീഖ്, കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ, കൺവീനർ എ.കെ ഡേവിസൺ, ട്രഷറർ ഇസ്മായിൽ ആനപ്പാറ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |