തിരുവനന്തപുരം: കേരള സർക്കാർ കൊല്ലത്ത് നിർമ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവ മ്യൂസിയം ഒരുക്കും. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പഴയ പ്രസിദ്ധീകരണങ്ങൾ, അപൂർവ വസ്തുക്കൾ,ഫോട്ടോ, പ്രമാണ രേഖകൾ, ഗുരു വിശ്രമിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ച വിവരം, പ്രതിഷ്ഠിച്ച അമ്പലങ്ങളുടെ വിവരം തുടങ്ങി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന വസ്തുക്കളും വിവരങ്ങളും ശേഖരിക്കാൻ സർക്കാർ തീരുമാനിച്ചു. ഗുരുവുമായി ബന്ധപ്പെട്ട രേഖകൾ, അപൂർവ വസ്തുക്കൾ തുടങ്ങിയവയെപ്പറ്റി വിവരം ലഭിക്കുന്നവർ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടറെ അറിയിക്കണം. ഫോൺ: 9995568505.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |