തായ്‌പേയ് സിറ്റി: സ്വന്തം ശരീരത്തിൽ വന്ധ്യകരണ ശസ്ത്രക്രിയ (Vasectomy) ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഡോക്ടർ. തായ്‌വാൻ സ്വദേശിയും ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോക്ടർ ചെൻ വേയ് നോംഗാണ് ഈ സാഹസികത ചെയ്തിരിക്കുന്നത്. ഭാര്യയ്ക്കായുളള സമ്മാനം എന്ന തലക്കെട്ടോടെയാണ് ഡോക്ടർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ഇനി ഗർഭിണിയാകാതിരിക്കാനാണ് താൻ ശസ്ത്രക്രിയ ചെയ്തതെന്നും ഡോക്ടർ വ്യക്തമാക്കുന്നുണ്ട്.
ശസ്ത്രക്രിയ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. വന്ധ്യകരണ ശസ്ത്രക്രിയ നടത്തുന്നതിന് 11 ഘട്ടങ്ങൾ ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശരീരത്തിൽ സ്വന്തമായി ശസ്ത്രക്രിയ ചെയ്യാനുളള ആത്മവിശ്വാസമുണ്ടെന്നും ഡോക്ടർ പറയുന്നു. സാധാരണ ഈ ശസ്ത്രക്രിയ 15 മിനിട്ടിനുളളിൽ പൂർത്തിയാകേണ്ടതാണെന്നും സ്വന്തം ശരീരത്തിൽ സ്വയം ചെയ്യുന്നതുകൊണ്ട് ഒരു മണിക്കൂർ സമയമെടുത്തെന്നും ഇദ്ദേഹം പറയുന്നു.
വാസ് ഡിഫറൻസിൽ (വൃഷണങ്ങളിൽ നിന്ന് ബീജത്തെ പുറത്തേക്ക് വഹിക്കാൻ സഹായിക്കുന്ന ട്യൂബ്) ശസത്രക്രിയ ചെയ്യുമ്പോൾ സഹിക്കാൻ കഴിയാത്ത വേദനയുണ്ടെന്നും എന്നാൽ മുറിവ് വിജയകരമായി തുന്നിച്ചേർത്തെന്നും ചെൻ വേയ് നോംഗ് വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ വിജയകരമായിരുന്നു. വീഡിയോ ഇതിനകം തന്നെ രണ്ട് മില്യൺ ആളുകളാണ് കണ്ടത്. 61,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വിവിധ തരത്തിലുളള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. ചിലർ വീഡിയോയും സത്യാവസ്ഥയെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, മറ്റുളളവർ ഡോക്ടറുടെ ധീരതയെയും സാഹസികതയെയും അഭിനന്ദിക്കുന്നുണ്ട്. ചേൻ വേയ് നോംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |