ഇന്നത്തെക്കാലത്ത് എല്ലാവരും തിരക്കിലാണ്. ഭക്ഷണം പാകം ചെയ്യാൻ പോലും പലപ്പോഴും സമയം കിട്ടാറില്ല. അത്തരമൊരു സാഹചര്യത്തിൽ എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന മാഗ്ഗിയും ന്യൂഡിൽസും പോലെയുള്ള ഭക്ഷണങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത്. ന്യൂഡിൽസിന്റെ കാര്യം പറയുകയാണെങ്കിൽ കേരളത്തിൽപ്പോലും ഇതിന് ആരാധകരേറെയുണ്ട്.
എന്നാൽ ന്യൂഡിൽസ് പ്രേമികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. റാമെൻ നൂഡിൽസ് പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന മുന്നറിയിപ്പാണ് വീഡിയോയിലുള്ളത്.
'മുന്നറിയിപ്പ്: കാൻസറും പ്രത്യുൽപാദന പ്രശ്നങ്ങളും' എന്നാണ് പാക്കറ്റിലെഴുതിയിരിക്കുന്നത്. വളരെ ചെറുതായിട്ടാണ് ഈ മുന്നറിയിപ്പ് അടിച്ചിരിക്കുന്നത്. അതിനാൽത്തന്നെ പലരും ഇത് ശ്രദ്ധിക്കില്ല. 'കാത്തിരിക്കൂ... റാമെൻ നൂഡിൽസിൽ ഈ മുന്നറിയിപ്പുണ്ടോ? കാൻസർ + പ്രത്യുൽപാദനപരമായ ദോഷം, ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കുക'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതുകണ്ടവർ ആകെ ആശയക്കുഴപ്പത്തിലായി. ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന വീഡിയോയാണ് ഇതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |