സൂര്യ നായകനായി നടൻ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് അജു വർഗീസ് എത്തുന്നത്. മലയാളി താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ രവി തുടങ്ങിയവരുമുണ്ട്.
സൂര്യയുടെ കരിയറിലെ 45-ാമത് ചിത്രത്തിൽ തൃഷ്ണയാണ് നായിക. എൽ.കെ.ജി , മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവർ ചേർന്നാണ് നിർമ്മാണം. എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം. ആയുധ എഴുത്ത് , സില്ലനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് എ.ആർ. റഹ്‌മാൻ സംഗീതം ഒരുക്കിയിട്ടുണ്ട്. അതേസമയം റിലീസിന് ഒരുങ്ങുന്ന മൂൺ വാക് ആണ് അജു വർഗീസിന്റെ ആദ്യ തമിഴ് ചിത്രം.
പ്രഭുദേവ, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്നു. യോഗി ബാബു ആണ് മറ്റൊരു പ്രധാന താരം. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം ഒരുക്കുന്നു. 25 വർഷത്തിനുശേഷം എ.ആർ. റഹ്മാനും പ്രഭുദേവയും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. ഛായാഗ്രഹണം അനൂപ് വി.എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |