മാത്യു തോമസ്, മീനാക്ഷി ഉണ്ണിക്കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന നൈറ്റ് റൈഡേഴ്സിന്റെ രണ്ടാം ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുന്നു. പ്രശസ്ത ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനരംഗത്തേക്ക് എത്തുകയാണ്. അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ. ഹൊറർ കോമഡി ജേണറിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
രചന: ജ്യോതിഷ് എം, സുനു എ.വി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, എഡിറ്റർ: നൗഫൽ അബ്ദുള്ള, ആക്ഷൻസ് : കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി.കെ, . എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് പുതുപ്പറമ്പിൽ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നിർമ്മാണം. വിമൽ ടി.കെയാണ് ചിത്രത്തിന്റെ സഹനിർമ്മാണംപി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |