ആലപ്പുഴ: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ജനിതക വൈകല്യമുള്ള കുഞ്ഞിനെ അടിയന്തരശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കുഞ്ഞിന് ഞരമ്പുകൾ കിട്ടാത്തതിനെ തുടർന്ന് തുടയിൽ നിന്ന് രക്തകുഴൽ മുറിച്ച് മരുന്ന് നൽകുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. അതേസമയം, കുഞ്ഞിന്റെ ആരോഗ്യ നില മോശമായി തന്നെ തുടരുകയാണ്. ന്യുമോണിയ ബാധയാണ് കാരണം. മരുന്നിനോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും അശുപത്രി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |