ആലുവ: കഞ്ചാവ് കേസിൽ 10 വർഷത്തെ തടവ് ശിക്ഷയ്ക്കിടെ പരോളിൽ പത്തുദിവസത്തേക്ക് പുറത്തിറങ്ങി രണ്ട് വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖിനെയാണ് (കടുവ ഷഫീഖ് - 40) ആലുവ പൊലീസ് സാഹസികമായി പിടികൂടിയത്. ചാലക്കുടി പൊലീസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികെയാണ്
10 ദിവസത്തെ പരോളിലിറങ്ങി മുങ്ങിയത്.
കഴിഞ്ഞദിവസം രാത്രി ചവറുപാടം ഭാഗത്ത് ഇയാൾ ഒരു കാറിൽ ഉണ്ടെന്നറിഞ്ഞ് എസ്.ഐ നന്ദകുമാറിന്റെ നേതൃത്വത്തിൽ എത്തിയപ്പോൾ അപകടകരമായ വിധത്തിൽ കാർ പിന്നാട്ടെടുത്തു. തുടർന്ന് ഇരുട്ടിൽ മറഞ്ഞ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
2013 മുതൽ ആലുവ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതിയെ ചാലക്കുടി പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |