മുംബയ്: ചെക്ക് കേസിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
രാം ഗോപാൽ വർമ്മയെ അറസ്റ്റുചെയ്യാൻ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
വിധി പറയുമ്പോൾ രാം ഗോപാൽ വർമ്മ കോടതിയിൽ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളിൽ 3.72 ലക്ഷം രൂപ പരാതിക്കാരനു നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം നൽകാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാൽ വർമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണിൽ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |