ചെന്നൈ: റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കവേ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട് കോടമ്പാക്കം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വിഴുപ്പുറം സ്വദേശി രാജഗോപാൽ (18) ആണ് മരിച്ചത്.
രാജഗോപാൽ നടന്നുവരുന്നതിനിടെ ഇയർപോഡ് ട്രാക്കിൽ വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |