മീറ്റർ പോലും ഇടാതെയാണ് പല ഓട്ടോ ഡ്രൈവർമാരും വാഹനമോടിക്കുന്നത്. വായിൽ തോന്നുന്ന പണം യാത്രക്കാരിൽ നിന്ന് വാങ്ങുന്നവരുമുണ്ട്. ഇതിനെതിരെ വ്യാപകമായ പരാതികളും ഉയർന്നുകഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായതോടെ പലരും ഊബറടക്കമുള്ളവയെ ആശ്രയിക്കാനും തുടങ്ങി.
ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ. വൈറ്റിലയിൽ നിന്നും എം ജി റോഡിലേക്ക് എ സി ഊബർ കാറിൽ സഞ്ചരിച്ചപ്പോൾ 210 രൂപയാണ് തന്നിൽ നിന്ന് ഈടാക്കിയതെന്നും മടക്കയാത്രയിൽ ഓട്ടോയിൽ 450 ഈടാക്കിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. കാശ് കുറച്ച് കൂടുതലല്ലേയെന്ന് ചോദിച്ചപ്പോൾ രൂക്ഷമായ നോട്ടത്തോടെ പരിഹാസ ചോദ്യം ചോദിച്ചെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്നലെ വൈറ്റിലയിൽ നിന്നും എം ജി റോഡിലേക്ക് എ സി ഊബർ കാറിൽ സഞ്ചരിച്ച എനിക്ക് 210 രൂപ.
ഓട്ടോ തൊഴിലാളികളേയും ചേർക്ക് പിടിക്കണം എന്ന് തോന്നിയ കാരണം നല്ല ചൂട് കാലാവസ്ഥയിലും ഓട്ടോ പിടിച്ച് കയറിയ സ്ഥലത്ത് എത്തിയപ്പോൾ 450 രൂപ. കൂടുതലല്ലെ എന്ന് ചോദിച്ചപ്പോൾ രൂക്ഷമായ നോട്ടവും. സിനിമാക്കാരനല്ലെ
മരണ നടനല്ലെ എന്ന പരിഹാസ ചോദ്യവും ?........
ഞാൻ പേടിച്ചു പോയി മല്ലയ്യാ.
UBER തന്നെ ശരണം.
NB : എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഞാൻ നിങ്ങളെ ചേർക്ക് പിടിക്കും. മാന്യമായി പെരുമാറുന്ന. എത്രയോ ഓട്ടോ തൊഴിലാളികൾ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |