തിരുവനന്തപുരം:വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകുന്നതിന് തുടക്കമിട്ട് കെ.എസ്.ഇ.ബി. ബില്ലുകൾ വായിച്ചു മനസിലാക്കാൻ പ്രയാസമാണെന്ന് താരിഫ് സംബന്ധിച്ച പൊതുതെളിവെടുപ്പിൽ പരാതികളുയർന്നിരുന്നു. തുടർന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ മലയാളത്തിൽ ബില്ലുകൾ നൽകുന്നത് പരിഗണിക്കാൻ കെ.എസ്.ഇ.ബി.യോട് നിർദ്ദേശിച്ചത്. ഇതനുസരിച്ച് ബിൽ പ്രിന്റു ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി. ഇതിന് പുറമെ രണ്ടുമാസത്തെ ബില്ലിന് പകരം പ്രതിമാസം ബില്ലുകൾ നൽകുന്നതും കെ.എസ്.ഇ.ബി ആലോചിക്കുന്നുണ്ട്. രണ്ടുമാസത്തെ വൈദ്യുതി താരിഫ് കണക്കാക്കുമ്പോൾ പ്രതിമാസ ബില്ലിംഗ് സ്ളാബ് നിർണ്ണയിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുവെന്ന ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ചാണിത്. രണ്ടുമാസമായാലും പ്രതിമാസമായാലും വൈദ്യുതി താരിഫ് കണക്കാക്കുമ്പോൾ മാറ്റങ്ങളുണ്ടാകില്ലെന്നും അതനുസരിച്ചാണ് ബില്ലിംഗ് സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. എന്നിൽ ആശങ്കകൾ കണക്കിലെടുത്ത് നടപടികൾ സുതാര്യമാക്കുന്നതിനാണ് ബില്ലിംഗ് സംവിധാനവും മാറ്റാനൊരുങ്ങുന്നത്.
1884 ഹരിത ടൗണുകൾ,14,001 ഹരിത വിദ്യാലയങ്ങൾ പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം:റിപ്പബ്ളിക്ക് ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2,87,654 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും 49,988 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 1,884 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിക്കും.വിവിധയിടങ്ങളിൽ മന്ത്രിമാരും ജനപ്രതിനിധികളുമാണ് ഹരിത പ്രഖ്യാപനം നടത്തുന്നത്.
14,001 വിദ്യാലയങ്ങളാണ് ഹരിതപദവിയിലെത്തുന്നത്. 2,445 പൊതുസ്ഥലങ്ങളെയും 1340 കലാലയങ്ങളെയും ഹരിതമായി ഇന്ന് പ്രഖ്യാപിക്കും. 169 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളാകും.
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി, 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ ജനകീയ ക്യാമ്പെയിൻ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില തുടങ്ങിയവ സംയുക്തമായാണ് ക്യാമ്പെയിന്റെ ഏകോപനം നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |