
തിരുവനന്തപുരം: ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരിയിലെ വൈദ്യുതിബില്ലിൽ നേരിയ കുറവുണ്ടാകും. പ്രതിമാസ വൈദ്യുതിബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ സർചാർജ് ഉണ്ടാവില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ്. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധനവിലയിലെ ഏറ്റക്കുറച്ചിൽ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന അധികച്ചെലവ് കെ.എസ്.ഇ.ബിക്ക് തൊട്ടടുത്ത മാസം സർചാർജ്ജായി ഈടാക്കാം. ഡിസംബറിലെ വൈദ്യുതി വാങ്ങൽച്ചെലവ് അനുസരിച്ചാണ് ഫെബ്രുവരിയിൽ സർചാർജ് കണക്കാക്കിയത്. ഡിസംബറിൽ വാങ്ങൽ കുറവായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |