ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തേിലേക്ക് അടുക്കവേ അഞ്ച് ലക്ഷം രൂപയുടെ അധിക സൗജന്യ ഉൾപ്പെടെ കൂടുതൽ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ നുണയനെന്ന് വിളിച്ച ഷാ, ആം ആംദ്മി പാർട്ടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ആം ആദ്‌മി ഡൽഹിയിൽ നടപ്പാക്കാത്ത അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ പദ്ധതി ആദ്യ മന്ത്രിസഭയിൽ തന്നെ പ്രഖ്യാപിക്കുമെന്ന് ഷാ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ അധിക സൗജന്യ ചികിത്സയും ഉറപ്പാക്കും. ആകെ പത്ത് ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്‌ദാനം. മുതിർന്ന പൗരന്മാർക്ക് സൗജന്യ ഒ.പി.ഡി, പരിശോധനാ സേവനങ്ങൾ നൽകും.
50,000 സർക്കാർ
ജോലികൾ
യുവാക്കൾക്ക് 50,000 സർക്കാർ ജോലികൾ, 20 ലക്ഷം സ്വയം തൊഴിലുകൾ
സംയോജിത പൊതുഗതാഗത ശൃംഖലയ്‌ക്കായി 20,000 കോടി രൂപ.
പാക് കുടിയേറ്റക്കാർ താമസിക്കുന്ന 1700ലധികം അനധികൃത കോളനികൾക്ക് അംഗീകാരം നൽകും,
സ്വത്ത് വിൽക്കാൻ സൗകര്യം
വിദ്യാർത്ഥികൾക്ക് മെട്രോ യാത്രയ്‌ക്ക് പ്രതിവർഷം 4000രൂപ
ഡൽഹി സർക്കാരിനെ അഴിമതി രഹിതമാക്കും
പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ്
കൂലിത്തൊഴിലാളികൾക്ക് പത്ത് ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ്,
അഞ്ച് ലക്ഷം രൂപയുടെ അപകട പരിരക്ഷ
ഡൽഹിയിൽ മഹാഭാരത ഇടനാഴി
കേജ്‌രിവാൾ നുണയൻ: ഷാ
ഡൽഹിയിലെ ആംആദ്‌മി പാർട്ടി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തവരാണെന്നും നുണകളുടെ കൂമ്പാരവും നിഷ്കളങ്കമായ മുഖവുമായി വോട്ടു ചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അരവിന്ദ് കേജ്‌രിവാളിനെപ്പോലെ ഒരു നുണയനെ രാഷ്ട്രീയ ജീവിതത്തിൽ, കണ്ടിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.
ഏഴു വർഷത്തിനുള്ളിൽ യമുന നദി ശുദ്ധീകരിക്കുമെന്നും ലണ്ടനിലെ തേംസ് നദി പോലെ പരിഷ്കരിക്കുമെന്നും അരവിന്ദ് കേജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തു. ഡൽഹിയിലെ ജനങ്ങൾ കേജ്‌രിവാളിന്റെ യമുനാനദിയിലെ സ്നാനം കാത്തിരിക്കുകയാണ്. മലിനമായ യമുനയിൽ, കുളിക്കാനാകില്ല. അതിന്റെ പാപം തീർക്കാൻ കേജ്‌വാളിന് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാമെന്നും ഷാ പറഞ്ഞു.
ഗുജറാത്തിലെ സബർമതി നദീതീര പദ്ധതിക്ക് സമാനമായി യമുനാ നദിയിൽ ഘട്ടുകൾ നിർമ്മിക്കും. മൂന്നു വർഷത്തിന് ശേഷം അതു പൂർത്തിയാകുമ്പോൾ അവിടെ മുങ്ങിക്കുളിക്കാൻ ആംദ്‌മി പാർട്ടി നേതാവ് കേജ്‌രിവാൾ കുടുംബ സമ്മേതം വരണമെന്നും അമിത് ഷാ
പറഞ്ഞു.
' സത്യസന്ധതയില്ല'
ആം ആദ്‌മി ലിസ്റ്റിൽ
രാഹുലും: പ്രതിഷേധം
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി പുറത്തിറക്കി സത്യസന്ധരല്ലാത്തവരുടെ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയും. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ സത്യസന്ധത അഴിമതിക്കാരെ തൂക്കുമെന്ന് പറയുന്ന പോസ്റ്ററിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി നേതാക്കളായ രമേഷ് ബിധുരി, ഡൽഹി യൂണിറ്റ് മേധാവി വീരേന്ദ്ര സച്ദേവ തുടങ്ങിയവരുമുണ്ട്. ബി.ജെ.പിയും ആം ആദ്മിയും ഒരു നാണയത്തിന്റെ ഇരുവശമാണെന്നും ഇരുവരും തമ്മിൽ വ്യത്യാസമില്ലെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |