കൊച്ചി: ത്രീ ഡി പ്രിന്റിംഗ് ടെക്‌നോളജിയുടെ സാദ്ധ്യതകൾ ഒരുക്കുന്ന പരിശീലന പരിപാടി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ സമാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രൊഫ. ഡോ. കണ്മണി സുബ്ബു ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. സുമൻലാൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. സി.ആർ. രജീഷ്, ടോം ആന്റോ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |