ആറ്റിങ്ങൽ: നഗരസഭ കണ്ടിജെന്റ് തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് 20 ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നഗരസഭാ അദ്ധ്യക്ഷക്കും സെക്രട്ടിക്കും ഹെൽത്ത് സൂപ്പർവൈസർക്കും നിവേദനം കൈമാറിയത്. തൊഴിലാളി സൗഹൃദപരമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ പണിമുടക്കുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. യൂണിറ്റ് സെക്രട്ടറി എസ്. അമ്പിളി, പ്രസിഡന്റ് എസ്.ശശികുമാർ,എക്സിക്യൂട്ടീവ് അംഗം ആർ.കെ.മനോജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |