നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തിൽ നിന്നും മോഷണം പോയ ബൈക്ക് കാസർകോട് വിദ്യാനഗറിൽ ഉപേക്ഷനിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മലപ്പുറം സ്വദേശിയും നർക്കിലക്കാട് സ്കൂളിലെ അദ്ധ്യാപകനുമായ മുബാറക്കിന്റെ മോഷണം പോയ ബൈക്കാണ് നീലേശ്വരം എസ്.ഐ കെ.വി.പ്രദീപും സംഘവും കണ്ടെത്തിയത്. കണ്ണപുരത്ത് പിടിയിലായ കാസർകോട് എടനീരിലെ മുഹമ്മദ് മുസ്തഫ (18) ആലപ്പാടിയിലെ മൊയ്തീൻ ഫാസിൽ( 19)എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും ചോദ്യം ചെയ്തപ്പോഴാണ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്നും ബൈക്ക് മോഷ്ടിച്ച വിവരം വെളിപ്പെടുത്തിയത് നീലേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാനഗറിൽ ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. എസ്.ഐ കെ.വി പ്രദീപിനോടൊപ്പം എ.എസ്.ഐ രമേശൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ അമൽ രാമചന്ദ്രൻ , സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |