ചാരുംമൂട് : നൂറനാട് ഐ.ടി.ബി.പി ബറ്റാലിയനിൽ റിപ്പബ്ളിക് ദിനാഘോഷം നടന്നു. ഡെപ്യൂട്ടി കമാൻഡന്റ് പി.മനോജ് ദേശീയ പതാക ഉയർത്തി. സേനാംഗങ്ങളുടെ സല്യൂട്ടും സ്വീകരിച്ച അദ്ദേഹം റിപ്പബ്ളിക് ദിന സന്ദേശം നൽകി. അസി. കമാൻഡന്റ് ബെന്നി ജോസഫ് പരേഡിന് നേതൃത്വം നൽകി. സ്തുത്യർഹമായ സേവനം മുൻനിർത്തി ആറ് സേനാംഗങ്ങൾക്ക് ഡി.ജി ചിഹ്നവും ഉത്കൃഷ്ട സേവനമെഡലുകളും സമ്മാനിച്ചു. വിരമിച്ച ഉദ്യോഗസ്ഥർ ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു. സേനാംഗങ്ങളും കുടുംബാംഗങ്ങളും ആഘോഷ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |