ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ഭക്തി നിർഭരമായആറാട്ട് നടക്കും. രാവിലെ ഒമ്പത് മുതൽ കുറത്തിയാട്ടം, 11ന് കൊടിയിറക്ക്, 12ന് ആറാട്ടുസദ്യ, വൈകിട്ട് നാലിന് ആറാട്ട് എഴുന്നെള്ളത്ത്, 4.30ന് നദസ്വരക്കച്ചേരി, 7.30ന് സംഗീത സദസ്, രാത്രി 8.30ന് ആറാട്ടുകടവിൽ ആറാട്ട്, 11.30ന് ആറാട്ട് വരവ്, തുടർന്ന് ചുറ്റുവിളക്ക്, ആകാശ വിസ്മയം, വലിയ കാണിക്ക എന്നിവ നടക്കും. ഉത്സവത്തിന്റ ഒൻപതാം ദിവസമായ ഇന്നലെ രാത്രി ആചാരപരമായി പള്ളിവേട്ട നടത്തിയത് ഏറ്റുമാനൂരിൽ നിന്നെത്തിയ 93 കാരനായ കവിട കുടുംബാംഗം ശശിധരൻ നായരാണ്.
പള്ളിവേട്ട ആലിന് സമീപം പ്രതീകാത്മകമായി കുട്ടിവനം നിർമ്മിച്ചായിരുന്നു പള്ളിവേട്ട. ആറന്മുളയും അരയന്മാരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ആചാരങ്ങളും ഇന്നലെ ക്ഷേത്രത്തിൽ നടന്നു. കടലോര മേഖലയിൽ നിന്നുള്ളവർ സ്വർണം, വെള്ളി ആഭരണ
ങ്ങളും കിഴിയും കാണിക്കയായി സമർപ്പിച്ചു. ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തരാണ് നാരായണ മന്ത്രങ്ങൾ ഉരുവിട്ട് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |