തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിപ്പിക്കപ്പെട്ട പ്രേരക്മാരെ ജീവനക്കാരായി അംഗീകരിച്ച് മിനിമം വേതനം നൽകണമെന്ന് ഓൾ കേരള പ്രേരക് യൂണിയൻ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 6ന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ: ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി.രാജീവ്, ജില്ലാ സെക്രട്ടറി ബിന്ദു.വി.എസ്, കസ്തൂരി ആർ.എസ്, എം.ആർ പ്രീത, ഷീലാലത, ടി.ബിന്ദു കെ.സി. ലതാകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |