തിരുവനന്തപുരം:സംസ്ഥാനത്തെ ദിവസവേതന, കരാർ ജീവനക്കാർക്ക് 5 ശതമാനം വേതനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നുമുതൽ ഇത് ബാധകമായിരിക്കും. വിവിധ സർക്കാർ വകുപ്പുകൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, ക്ഷേമനിധി ബോർഡുകൾ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ഓഫീസുകൾ എന്നിവയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കും. മെട്രോ അലവൻസ് ബാധകമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും 5 ശതമാനം വർദ്ധന അനുവദിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |