കട്ടപ്പന :പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് ഫെബ്രുവരി ഒന്നിന് കട്ടപ്പനയിൽ സ്വീകരണം നൽകും. സമരയാത്രയ്ക്ക് മുന്നോടിയായി ഇടുക്കി നിയോജകമണ്ഡലംതല സ്വാഗതസംഘ രൂപീകരണം നടന്നു. ഡീൻ കുര്യാക്കോസ് എം. പി യോഗം ഉദ്ഘാടനം ചെയ്തു. .
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം .കെ പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു . എ.ഐ.സി.സി അംഗം അഡ്വ. ഇ എം അഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ അഡ്വ, ഇബ്രാഹിംകുട്ടിക്കല്ലാർ, അഡ്വ.തോമസ് പെരുമന, എ .പി ഉസ്മാൻ, ജോർജ് ജോസഫ് പടവൻ, നോബിൾ ജോസഫ്, ജോയ് കൊച്ചു കരോട്ട്, പി കെ നവാസ്, അനീഷ് ചേനക്കര, തോമസ് മൈക്കിൾ, സിജു ചാക്കുംമൂട്ടിൽ, ഫിലിപ്പ് മലയാറ്റ്, ജോയ് കുടക്കച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |