കൊച്ചി: ജില്ലാ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഇന്ന് തുടക്കമാകും. ഉദ്ഘാടനം വൈകിട്ട് 3ന് കൃഷി മന്ത്രി പി.പ്രസാദ് നിർവഹിക്കും. കാർഷിക പ്രദർശനവും വിപണനവും, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദർശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, റെയിൻബോ ഡാൻസ്, ട്രഷർഹണ്ട്, ഭക്ഷ്യമേള എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഉദ്ഘാടന ചടങ്ങിൽ മുൻസുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയാകും. ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ഫെബ്രുവരി രണ്ടിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |