തിരുവനന്തപുരം: സ്തനാർബുദ സാദ്ധ്യത തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കണമെന്ന സന്ദേശവുമായി നിഷ ജോസ് കെ. മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയ്ക്ക് തുടക്കമായി. വഴുതയ്ക്കാട് ഗവ.വിമൻസ് കോളജിൽ മന്ത്രി വീണാ ജോർഡ് ഫ്ലാഗ് ഓഫ് ചെയ്തു. ഭർതൃപിതാവ് കെ.എം. മാണിയുടെ കാറിലാണ് നിഷയുടെ യാത്ര. 2013ൽ മുടിമുറിച്ച് വിഗുണ്ടാക്കാൻ നൽകിയതു മുതലാണ് താൻ കാൻസർ ബാധിതരുമായി അടുത്ത് ഇടപഴുകിയതെന്ന് നിഷാ ജോസ് കെ. മാണി പറഞ്ഞു. എല്ലാവരുടെയും പിന്തുണയുടെ ഫലമായി നിസാരമായി തനിക്ക് രോഗത്തെ അതിജീവിക്കാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |