മുടപുരം: ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവമായ 'മിന്നാരം' 2024-25 മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ .പി.സി ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ബ്ലോക്ക് മെമ്പർമാരായ കെ.മോഹനൻ,രാധിക പ്രദീപ്,ജി.ശ്രീകല,പി.അജിത,ആർ.പി.നന്ദു രാജ്,സി.ഡി.പി.ഒമാരായ സിജി മജീദ്,എസ്.സജിത തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് നടന്ന സമാപനസമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,കിഴുവിലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ എന്നിവർ പങ്കെടുത്തു. വി.ശശി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |