പോരുവഴി: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബോധി ഇന്റർനാഷണൽ മൾട്ടി ഡിസിപ്ലിനറി സിമ്പോസിയം നടത്തി. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി.ടി.അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സി. പ്രകാശ് അദ്ധ്യക്ഷനായി. ഇന്റർനാഷണൽ സെമിനാർ കൺവീനർ ഡോ. ജി.രാധിക നാഥ് സ്വാഗതവും ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ പ്രൊഫ. അരുൺ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മലേഷ്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പ്രൊഫ.ഡോ. പ്രിയദർശിനി മുത്തുകൃഷ്ണൻ ,ഇരിങ്ങാലക്കുട ക്രിസ്റ്റ്യൻ കോളേജ് ഡീൻ ആൻഡ് എച്ച്.ഒ.ഡി ഡോ.കെ.ജെ. വർഗ്ഗീസ് വെള്ളായണി അഗ്രികൾച്ചറൽ കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.അപർണ രാധാകൃഷ്ണൻ എന്നിവർ വിവിധ സെക്ഷനുകളിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി 20 ഓളം പ്രബന്ധങ്ങൾ സിമ്പോസിയത്തിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |