കരുനാഗപ്പള്ളി: ജനതാദൾ (എസ്) മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കൗൺസിൽ മെമ്പറുമായിരുന്ന കെ.എസ്.കമറുദ്ദീൻ മുസ്ലിയാരുടെ നിര്യാണത്തിൽ ജനതാദൾ(എസ്) കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കരിമ്പാലിൽ ഡി.സദാനന്ദൻ അദ്ധ്യക്ഷനായി. അനുസ്മരണ സമ്മേളനം മുൻ മന്ത്രി നീലലോഹിതദാസ് നാടാർ ഉദ്ഘാടനം ചെയ്തു. ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ് സി.കെ.ഗോപി, ദക്ഷിണ കേരളാ ജമാഅത്ത് ഫെഡറേഷൻ നേതാവ് അഡ്വ.കെ.പി.മുഹമ്മദ്, എം.എസ്.ഷൗക്കത്ത്, എച്ച്. ബഷീർകുട്ടി, ഷുക്കൂർ മുനമ്പത്ത്, ആദിനാട് ഷിഹാബ്, ഷരീഫ്, ഷിഹാബ്.എസ്.പൈനുംമൂട്, സുരേന്ദ്രൻ, ജയമോഹൻ എന്നിവർ അനുശോചിച്ചു.
വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ് എം.എൽ.എ, സി.ആർ.മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, സി.കെ.ഗോപി, കായിക്കര ഷംസുദ്ദീൻ, കെ.സി.രാജൻ, ഹിലാൽ ബാബു, സി.പി.എം ജില്ലാ സെക്രട്ടറി സുദേവൻ, പി.ആർ.വസന്തൻ, ജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ഡി.സദാനന്ദൻ, വാഴയത്ത് ഇസ്മയിൽ, അഡ്വ.എം.എസ്.താര തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |