കൂത്തുപറമ്പ് : കെ.പി.സി സി ആയിരം വീട് പദ്ധതിയുടെ ഭാഗമായി വേങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടുവിലായിയിൽ വീട്ടമ്മയ്ക്കായി നിർമ്മിക്കുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 2ന് രാവിലെ പത്തിന് നടക്കും. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ താക്കോൽദാനം നിർവ്വഹിക്കും.ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മുഖ്യാതിഥിയാകും. മണ്ഡലം പ്രസിഡന്റ് സി പി.സലീം അദ്ധ്യക്ഷത വഹിക്കും. ടി ഒ മോഹനൻ, കെ.സി മുഹമ്മദ് ഫൈസൽ, എൻ.പി. ശ്രീധരൻ, കെ.പി.സാജു, സുരേഷ്ബാബു എളയാവൂർ, മമ്പറം ദിവാകരൻ, എം.കെ.മോഹനൻ, രാജീവൻ പാനുണ്ട,കെ.ഒ. സുരേന്ദ്രൻ, ശ്രീജ മഠത്തിൽ, മിഥുൻ മാറോളി സംസാരിക്കും. ഇരുപത് ലക്ഷം ചെലവഴിച്ച് ആയിരം സ്‌ക്വയർ ഫീറ്റ് വീടാണ് നിർമ്മിച്ചിരിക്കുന്നത്.വാർത്താ സമ്മേളനത്തിൽ സി പി.സലീം, പടന്നക്കണ്ടി ജനാർദ്ദനൻ, വി.വി.വേണുഗോപാൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |