പെരിയ: കേരള കേന്ദ്ര സർവകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ദേശീയ തല മാനേജ്‌മെന്റ് ഫെസ്റ്റ് സത്വ 2025 സമാപിച്ചു. മികച്ച മാനേജ്‌മെന്റ് ടീമായി മാംഗളൂർ സെന്റ് അലോഷ്യസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. മാങ്ങാട്ടുപറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാമതെത്തി. മാർക്കറ്റിംഗ് ഗെയിമിൽ മാംഗളൂർ സെന്റ് അലോഷ്യസ് കോളേജ്, ബിസിനസ് ക്വിസ്സിൽ പന്തളം എൻ.എസ്.എസ് കോളേജ് എന്നിവ ഒന്നാം സ്ഥാനം നേടി. ട്രഷർ ഹണ്ട് മത്സരത്തിൽ മാംഗളൂർ യൂണിവേഴ്സിറ്റിക്കാണ് ഒന്നാംസ്ഥാനം.ഫുട്‌ബാൾ മത്സരത്തിൽ കേരള കേന്ദ്ര സർവകലാശാല ഒന്നാം സ്ഥാനം നേടി. സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രൊഫ.ടി.ജി. സജി സമ്മാനദാനം നിർവ്വഹിച്ചു.ഡോ. അരവിന്ദ് ആർ.ഗജഘോഷ്, ഡോ.എം.ജോൺപോൾ , പി.കെ.റിനോജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |