അമ്പലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരള കോൺഗ്രസ് (എം ) പ്രവർത്തകർ ഹൃദയത്തിൽ മാണി സാർ എന്ന പേരിൽ കെ. എം. മാണിയുടെ ജന്മ ദിനം കാരുണ്യ ദിനമായി ആചരിച്ചു. ജനറൽ ആശുപത്രിയിൽ സെഹിയോൺ ഊട്ട് ശാലയിൽ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി . അഡ്വ. പ്രദീപ് കൂട്ടാല, നൗഷാദ് അലി, ഇ. ശ്രീദേവി,അജിത സോണി, നിസാം വലിയകുളം, റോയ് വേലികെട്ടിൽ, ഹാഷിം,സാദത്ത് റസാഖ്,റിസാൻ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |