ആലപ്പുഴ: എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി ജയരാജന്റെ പേഴ്‌സണൽ സ്റ്റാഫ് എന്ന വ്യാജേന ആലപ്പുഴ ജനറൽ ആശുപത്രിയിൽ താൽക്കാലിക ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശിയെ എറണാകുളത്ത് നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കേശവദാസപുരം മോസ്‌ക് ലൈനിൽ ഹൗസ് നമ്പർ 70ൽ താമസിക്കുന്ന അനിയെന്ന അനിൽകുമാർ(അനി-55) ആണ് പിടിയിലായത്. രണ്ട് ലക്ഷംരൂപ തട്ടുയെടുത്ത കൈനകരി സ്വദേശിനിയുടെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് തുടങ്ങുമ്പോൾ നഴ്‌സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകൾ ഉണ്ടാകുമെന്നും അതിലേക്ക് നിയമിക്കാം എന്നും പറഞ്ഞാണ് പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. അഞ്ചുമാസം താൽകാലിക നിയമനവും തുടർന്ന് സ്ഥിര നിയമനവും നൽകുമെന്നുമായിരുന്നു വാഗ്ദാനം. പലരിൽ നിന്നും പണം വാങ്ങിയശേഷം തൃപ്പൂണിത്തുറ ആർട്‌സ് കോളേജ് റോഡിലുള്ള മാനാട്ടുഹൗസിൽ ഒളിവിൽ താമസിക്കുകയായിരുന്നു അനിൽകുമാർ. ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ യു.ഉദയകുമാർ, എസ്.ഐമാരായ വിജയപ്പൻ, എസ്.മോഹൻകുമാർ, സി.പി.ഒ വിപിൻദാസ്, ആർ.ശ്യാം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |