കണ്ണൂർ: ഉത്സവാഘോഷ കാലത്തിലൂടെയാണ് വടക്കൻ മലബാറും കണ്ണൂർ ജില്ലയും കടന്നു പൊയ്ക്കണ്ടിരിക്കുന്നത്. ചെറുതും വലുതുമായ ഒട്ടനവധി ഉത്സവങ്ങളും ആഘോഷ പരിപാടികളുമാണ് ഈ മാസങ്ങളിലായി നടന്ന് വരുന്നത്. മിക്കയിടങ്ങളിലും അന്നദാനങ്ങളും ഭക്ഷ്യ വിതരണ സ്റ്റാളുകളും സജീവമാണ്. ഇത്തരം ഇടങ്ങളിൽ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയാണ് സമീപകാലത്തായി കാണുന്നത്. ഏറ്റവും ഒടുവിൽ മാതമംഗലത്ത് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരത്തോളം പേരാണ് ആശുപത്രികളിലെത്തിയിരിക്കുന്നത്.
ഇതിന് തൊട്ടുമുമ്പ് കോക്കാട് മുച്ചിലോട്ട്, കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ദേവിയോട്ട്, പാനൂർ പരദേവത ക്ഷേത്രം എന്നിവിടങ്ങളിലും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
പലയിടത്തും പല രീതിയിലാണ് വിഷബാധയേൽക്കുന്നത് ചിലയിടങ്ങളിൽ പതിനായിരങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നൂറു പേർക്ക് മാത്രമാണ് ഇത് സംഭവിക്കുന്നത്. രാത്രി ഏറെ വൈകി നീണ്ടു പോകുന്ന അന്നദാനങ്ങളിൽ അവസാനം കഴിക്കുന്നവർക്ക് മാത്രം ചിലയിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
ആരോഗ്യവകുപ്പ് നിർദ്ദേശമുണ്ട്
ഇത്തരം ഒട്ടേറെ നിർദ്ദേശങ്ങളാണ് ഉത്സവ സ്ഥലങ്ങളിൽ ആരോഗ്യ വിഭാഗം നൽകുന്നത്. ഉത്സവ ദിവസങ്ങളിലും അതിനു മുന്നേയും ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഇവിടങ്ങളിൽ നടത്തി വരുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായി കാര്യങ്ങൾ ചെയ്യുമ്പോഴും അവസാന ഘട്ടങ്ങളിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ ചെയ്യുന്ന ക്രമീകരണങ്ങളുമാണ് വലിയ വിനയാകുന്നത്.
ലക്ഷണങ്ങൾ
കാരണങ്ങൾ
എല്ലാ സ്ഥലങ്ങളിലും പരിശോധനയും പ്രവർത്തനങ്ങളുമെല്ലാം കർശനാമാണ്.അതിനാലാണ് വിഷയങ്ങൾ ഇതുവരെയും വലിയ ദുരന്തത്തിലേക്ക് എത്തിക്കാത്തതും. ഈ കാര്യങ്ങളിൽ ജനങ്ങളും ഉത്സവ ആഘോഷ കമ്മിറ്റിക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്" ഡോ. പീയുഷ് എം നമ്പൂതിരിപ്പാട്( ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |