മുടപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ഉൾച്ചേർക്കൽ പദ്ധതിയായ 'മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി' ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്തംഗം ആർ.മനോന്മണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സബീന അദ്ധ്യക്ഷയായി. ആറ്റിങ്ങൽ ബി.ആർ.സിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണിത്.ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.സ്കൂൾ എസ്.എം.സി ചെയർമാൻ സുരേഷ്,വൈസ് ചെയർമാൻ സബിത,പി.ടി.എ വൈസ് പ്രസിഡന്റ് അനസ്,ഷീജ, പദ്ധതിയുടെ സ്കൂൾ നോഡൽ ഓഫീസർ മുഹമ്മദ് അൻസാരി,സീനിയർ അസിസ്റ്റന്റ് രഹ്‌ന.എ.ആർ, ആറ്റിങ്ങൽ ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ അമൃത.എസ്,ലതിക കുമാരി എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ മാർജി സ്വാഗതവും പ്രധാനാദ്ധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |