ചേളന്നൂർ : എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'തെളിമ' പദ്ധതിയ്ക്ക് തുടക്കമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പരീക്ഷയിൽ വിജയം കൈവരിക്കാൻ ആവശ്യമായ പഠന സാമഗ്രികൾ വിതരണം ചെയ്തു. എൻ.എസ്.എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബി.രശ്മി , പ്രധാനാദ്ധ്യാപിക കെ. സെയ്ദ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ.കെ പ്രവീഷ്, പി .സനിൽകുമാർ, അദ്ധ്യാ പകരായ യു.പി ബാനുപ്രകാശ്, സോണി ശങ്കർ, പി. കെ .ഷീജ എൻ.എസ്.എസ് വോളന്റിയർ ലീഡർമാരായ ഹനാൻ, മെഹഷ, സൽമ എന്നിവ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |