മുടപുരം: മുട്ടപ്പലം ഇടയിലത്ത് മാടൻനട ദേവീക്ഷേത്രത്തിലെ മകര ഭരണി മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9ന് നാഗരൂട്ട്,രാത്രി 8ന് തൃക്കല്യാണം. നാളെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,9ന് മൃതുഞ്ജയ ഹോമം,രാത്രി 8ന് നൃത്തനൃത്യങ്ങൾ,ഗാനാർച്ചന. 3ന് ഉച്ചക്ക് 2.30ന് കൊന്നു തോറ്റു പാട്ട്,രാത്രി 7.30ന് മാടന്പടുക്ക,8ന് തിരുവാതിര, കൈകൊട്ടിക്കളി.4ന് രാവിലെ 8.45ന് അശ്വതി പൊങ്കാല,11.30ന് സമൂഹ സദ്യ,രാത്രി 9ന് നൃത്ത നൃത്യങ്ങൾ.5ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7ന് ലഘു ചണ്ഡികാ ഹോമം.8.30ന് തൂക്കച്ചമയം,9.30ന് പല്ലക്ക് ഘോഷയാത്ര. വൈകിട്ട്4 മുതൽ ഗരുഡൻ തൂക്കം, രാത്രി 7.30ന് അത്താഴ പൂജ, ഉത്സവ ശീവേലി വിളക്ക്,കൊടിയിറക്ക്,ഗുരുസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |