കാഞ്ഞങ്ങാട്: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ഉത്തര മേഖല സമ്മേളനം റേഡിയോ സർജ് രണ്ടിന് ബേക്കൽ ഓക് റെസിഡൻസിയിൽ നടക്കും. രാവിലെ ആരംഭിക്കുന്ന ശാസ്ത്ര സെമിനാറിൽ പ്രൊഫ.ഡോ.പി റഫീക്ക് , പ്രൊഫ. ഡോ.മനുഭട്ട് എന്നിവർ ക്ലാസ്സ് എടുക്കും.തുടർന്ന് നടക്കുന്ന ഉത്തരമേഖല സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രതിനിധികൾ സംബന്ധിക്കും. മംഗലാപുരം ഫാദർ മുള്ളേർസ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഇ.എസ്.ജെ പ്രഭുകിരൺ, ആൽവാസ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഹെറാൾഡ് റോഷൻ പിന്റ്രോ, യേനപ്പോയ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വിജയേന്ദ്ര ഇട്ടഗി എന്നിവരെ ചടങ്ങിൽ ആദരിക്കും.ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഷമീം, സംസ്ഥാന സെക്രട്ടറി ഡോ.പരിമൾ ചാറ്റർജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.കെ രേഷ്മ. എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |