തിരുവനന്തപുരം : ബാലരാമപുരത്ത് കിണറ്റിലെഞ്ഞ് കൊന്ന രണ്ടു വയസുകാരി ദേവേന്ദുവി ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജ്യോത്സ്യൻ ശംഖുംമുഖം ദേവീദാസനെന്ന പ്രദീപ് കുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ദേവേന്ദുവിന്റെ മാതാവ് ശ്രീതു നൽകിയ. സാമ്പത്തിക വഞ്ചനക്കേസ് പരാതിയിലാണ് പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ജ്യോത്സ്യനായ ഇയാൾ ശ്രീതുവിന്റെ വീട്ടിലെത്തി മന്ത്രവാദം ചെയ്തെന്നും പണം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. മന്ത്രവാദം നടത്തിയത് ആറു മാസം മുമ്പാണെന്നാണ് സൂചന.വീടു വയ്ക്കാനായി കടം കൊടുത്തതാണെന്നും സംശയമുണ്ട്. ഇയാൾക്ക് കൊലപാതകവുമായി നിലവിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവിദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് വിവരം. ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ കീഴിൽ ജോലി ചെയ്തിരുന്നെന്നും പറയുന്നുണ്ട്. ഇപ്പോഴിതാ ഇതുറപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ശംഖുമുഖം ദേവീദാസന്റെ യുട്യൂബ് ചാനലിൽ നിന്നുള്ള വിഡിയോയിലാണ് ഹരികുമാറുമായി സാദൃശ്യമുള്ള യുവാവിന്റെ ദൃശ്യങ്ങളുള്ളത്. ശംഖുമുഖം ദേവീദാസന്റെ നേതൃത്വത്തിൽ നടത്തുന്ന ചണ്ഡികാഹോമത്തിൽ സഹായിയായി ഒപ്പം നിൽക്കുന്ന ഹരികുമാറിനെ വീഡിയോയിൽ കാണാം.
പാരലൽ കോളജ് അദ്ധ്യാപകനായിരുന്ന പ്രദീപ് കുമാർ. പിന്നീട് എസ്.പി.കുമാർ എന്ന പേരിൽ കാഥികനായി.അതിന് ശേഷം മുട്ട കച്ചവടം തുടങ്ങി.സംസ്കൃതം വശമുണ്ടായിരുന്ന പ്രദീപ് പിന്നീട് ശംഖുമുഖം ദേവീദാസൻ എന്ന പേരിൽ ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |