കോന്നി: ഗവ: ഹയർ സെക്കൻഡറി സ്കൂൾ മോഡൽ ഇൻക്ലൂസീവ് പദ്ധതി 2025ന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായുള്ള തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. മുൻ സർവശിക്ഷ കേരളം പ്രോഗ്രാം ഓഫീസർ എൻ എസ് രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വവുമായി ബന്ധപ്പെടുത്തി സോപ്പ്, വാഷിംഗ് പൗഡർ, ലോഷൻ എന്നിവ നിർമ്മിക്കാനുള്ള പരിശീലനമാണ് നൽകിയത്, അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി നടത്തിയ ബോധവത്കരണ ക്ലാസ് സ്പെഷ്യൽ എഡ്യുക്കേറ്റർ ശോഭാ സദൻ നയിച്ചു. ഹെഡ്മിസ്ട്രസ് എസ്. എം ജമീലാ ബീവി, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ മനു എ നായർ ,ജയമാലിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |